News Feeds – Kottankulangara Temple

News Feeds

Please add news feeds here

15 Commentsto News Feeds

 1. Admin says:

  Malayalamanorama: About Temple View

 2. Admin says:

  India Videos :- Festival Video View

 3. Admin says:

  Chamayavilakku festival (youtube) :- View

 4. Admin says:

  കൊറ്റന്‍കുളങ്ങരയിലെ മായാമോഹിനിമാര്‍
  News Feed From Mathrubhumi, March 28, 2013

  കൊല്ലം: പാതിരാത്രി, അണിഞ്ഞൊരുങ്ങി, വഴിയരികില്‍ തനിച്ചു നില്‍ക്കുന്ന സുന്ദരിയെ കണ്ടപ്പോള്‍ ചീറിപ്പാഞ്ഞുവന്ന കാറ് തനിയെ നിന്നു. ഇത്തിരി മുന്നോട്ടുപോയി വളച്ചെടുത്ത് തിരികെയത്തി, കാറുടമ യുവതിയോടു ചോദിച്ചു, ”കയറുന്നോ?”
  ”അയ്യോ ഞാന്‍ കൊറ്റന്‍കുളങ്ങരയ്ക്കു പോകാന്‍ നില്‍ക്കുകയാണ് ചേട്ടാ” എന്നായിരിക്കും ആ മോഹിനി പറഞ്ഞത്. ഇത്തിരി മാറി ബസ്സു കാത്തു നില്‍ക്കുകയായിരുന്ന ഞങ്ങളാ പുരുഷ ശബ്ദം കേട്ടില്ല. കാറിലിരുന്നയാളുടെ മുഖത്തെ ചമ്മല്‍ കാണാനും പറ്റിയില്ല. വന്നതിനേക്കാള്‍ വേഗത്തില്‍ ദേശീയപാതയിലൂടെ കാറു തിരിച്ചുപോയി.

  ബസ്സു കയറി കൊറ്റന്‍കുളങ്ങരെയെത്തിയപ്പോള്‍ മനസ്സിലായി, പാവം കാറുകാരന് അമളി പിണഞ്ഞതില്‍ അതിശയമില്ല. കണ്ണെഴുതി, പൊട്ടുതൊട്ട്, മുല്ലപ്പൂ ചൂടി, കൊലുസും വളയുമണിഞ്ഞ് പുരുഷാംഗനമാര്‍ നിറഞ്ഞു നില്‍ക്കുകയാണവിടെ. ഇവിടത്തെ ചമയവിളക്കിനെക്കുറിച്ച് കേട്ടറിവില്ലാത്തവര്‍ ആ നില്‍ക്കുന്നത് പെണ്‍വേഷം കെട്ടിയ ആണുങ്ങളാണെന്ന് പറഞ്ഞാലും വിശ്വസിക്കില്ല.

  ചമയവിളക്കു ദിവസം ക്ഷേത്രപരിസരത്തും റോഡരികിലും കാര്‍കൂന്തല്‍ കോതിയൊതുക്കി, അണിഞ്ഞൊരുങ്ങി, നാണംകുണുങ്ങി നില്‍ക്കുന്ന അതിസുന്ദരികളെ കണ്ടാല്‍ ഉറപ്പിക്കാം, അത് പുരുഷാംഗനമാരാണ്. അവരെ അസൂയയോടെ നോക്കി മാറിനില്‍ക്കുന്ന നിറം മങ്ങിയ പാവങ്ങളാണ് യഥാര്‍ഥ സ്ത്രീകള്‍. ഇക്കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി കൊറ്റംകുളങ്ങരമ്മയ്ക്കു മുന്നില്‍ ചമയവിളക്കേന്താനെത്തിയത് നൂറുകണക്കിനു പുരുഷന്‍മാരാണ്.

  കൊല്ലം കരുനാഗപ്പള്ളി പാതയില്‍ ചവറ കഴിഞ്ഞയുടനെയാണ് കൊറ്റന്‍കുളങ്ങര ക്ഷേത്രം. ഇവിടത്തെ ദേവിയ്ക്കു മുന്നില്‍ പെണ്‍വേഷം കെട്ടി വിളക്കേന്തി നിന്നാല്‍ അഭീഷ്ട കാര്യങ്ങളെല്ലാം സാധിക്കുമെന്നാണ് വിശ്വാസം. ആ വിശ്വാസത്തില്‍ പെണ്‍വേഷം കെട്ടുന്നവരാണ് ഇവിടെയെത്തുന്നവരില്‍ അധികവും. ഇതിനെയൊരു ആഘോഷമാക്കി മാറ്റി, നന്നായി പണം ചെലവിട്ട് ചമയ വിദഗ്ധരുടെ സഹായത്തോടെ അണിഞ്ഞൊരുങ്ങി താരപരിവേഷത്തോടെ നടക്കുന്നവരും ധാരാളമുണ്ട്. പെണ്‍വേഷം കെട്ടുന്നതോടെ അവരുടെ നടപ്പും ഭാവങ്ങളുമെല്ലാം ശരിക്കും പെണ്ണിന്റേതായി മാറുന്നു.

  ആണുങ്ങളെ അണിയിച്ചൊരുക്കാനുള്ള ചമയപ്പുരകളും ചമയവിളക്ക് വാടകയ്ക്കു കൊടുക്കുന്ന കേന്ദ്രങ്ങളും പെണ്‍വേഷത്തില്‍ ഫോട്ടോയെടുക്കുന്നതിനുള്ള താത്ക്കാലിക സ്റ്റുഡിയോകളും ക്ഷേത്രത്തിനു ചുറ്റും ധാരാളമുണ്ട്. വിളക്കു കാണാനെത്തിയ പയ്യന്‍മാര്‍ ഈ മോഹിനിമാര്‍ക്കൊപ്പം നിന്ന് മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ ഫോട്ടോയെടുക്കുന്നുമുണ്ട്. സെറ്റുമുണ്ടും പട്ടുസാരിയുമായി പരമ്പരാഗത വേഷത്തിലെത്തുന്നവരാണ് പുരുഷാംഗനമാരില്‍ ഏറെയും. ചുരിദാറും മിഡിയും ധരിച്ചെത്തുന്നവരും കുറവല്ല.

  അഭീഷ്ടകാര്യത്തിനായി വിളക്കെടുക്കുന്ന കുമാരന്മാരെ അണിയിച്ചൊരുക്കുന്നത് അമ്മമാരും പെങ്ങന്മാരുമാണ്. തന്നേക്കാള്‍ സുന്ദരിയായി മാറിയ ഭര്‍ത്താവിന്റെ കൈപിടിച്ച്, വിളക്കില്‍ എണ്ണ പകര്‍ന്ന് അടുത്തു തന്നെ നില്‍ക്കുന്ന ഭാര്യമാരുമുണ്ട്. ഇന്നലെ വരെ മീശപിരിച്ചു നിന്ന ഭര്‍ത്താവ് നാണംകുണുങ്ങി നില്‍ക്കുന്നതു കാണുമ്പോള്‍ ആ ഭാര്യമാരുടെ മുഖത്ത് ഒരു പുച്ഛച്ചിരി പരക്കുന്നുണ്ടാവുമോ? ‘എത്ര മനോഹരമായ ആചാരങ്ങള്‍ എന്നവര്‍ മനസ്സില്‍ പറയുന്നുണ്ടാവുമോ? സൂക്ഷിച്ചു നോക്കി. ഇല്ല. ആ മുഖങ്ങളില്‍ കണ്ടത് ഭക്തിപാരവശ്യം മാത്രം.

 5. S Karjuvally says:

  I like this festival and wish to attend with pleasure during coming 2014 festival days. I am seeking Devi blessings. I want to know where costumes and make ups are available and route map, since I don’t know Malayalam. I want to all others e-mail address or phone numbers, who are attending continuously to share our feelings and desires.

 6. Prasanna Ramaswamy says:

  Please let me know the dates and timings of Kuruthola pandal, ezhunallippu and Chamayavilakku for 2014 March. I have sent you a mail 10 days back without any reply till now.

 7. admin says:

  I will collect info and back to you soon.

 8. smita says:

  hello… when you will be give the information about lodging/hotel/pg

 9. Sreekumar K says:

  കൊറ്റൻ കുളങ്ങര ദേവിക്ക് പ്രാർത്ഥന

  പൂമ്പൊടി വീഴുമീ പൂവിന്റെയുള്ളിലും
  പൊടിയും മഴത്തുള്ളി വീഴുമീ ഭൂവിലും
  പാതിരാ മുഴുവനും കരയിൽ തല ചായ്ച്ചു
  പിൻവാങ്ങിയൊഴിയുമീ കടലിന്റെ യുള്ളിലും
  ഓർമ്മയായ് ജീവനായ് ജൈവബിന്ദുക്കളായ്
  പരിണാമവീഥിയിൽ നാഴികക്കല്ലുപോൽ
  പഞ്ചഭൂതങ്ങളെ വസ്തുവായ്‌ മാറ്റുന്നൊ-
  രന്തരാത്മാവിലിന്നീശ്വരാധീനമായ്

  സ്പന്ദനം ചലനം വളർച്ചയുമായ്‌ത്തീരു-
  മിന്ദ്രജാലത്തിനും തുല്യമാണിന്നു നീ
  കാലമായ് മാറ്റമായ് വൈവിധ്യമായ് നിന്റെ
  ശക്തിയീസ്നേഹത്തിനേകപര്യായവും

  ഞാനെന്നഭാവം വെടിഞ്ഞു ഞാൻ നില്ക്കുന്നു
  സ്വന്തമായുള്ളതിന്നന്യമായ്ത്തീർത്തു ഞാൻ
  പിന്നെയും ബാക്കിയാണേകാന്ത സ്വപ്നങ്ങൾ
  ഇല്ലാത്ത ചുവരിലെ തെളിയാത്ത ചിത്രങ്ങൾ

  ശലഭമായ് വന്നെന്റെയധരം ഭുജിക്കണം
  സർപ്പമായ് വന്നെന്റെയുള്ളിൽ വസിക്കണം
  ഇല്ലായ്മ മാറ്റുന്നൊരുണ്മയായ്ത്തീരണം
  കൃഷ്ണനായ്‌ വന്നെന്നെ രാധയായ് മാറ്റണം

  എന്നിലെ ഗർഭഗൃഹത്തിൽ നിൻ കോശവും
  എന്നുടെ കോശവുമൊന്നു ചേരുന്ന നാൾ
  ഗന്ധർവ രാഗത്തിനാലാപമൂർഛയിൽ
  ഒന്നായ് രതിക്രീഡയാവുന്നു ലോകവും

 10. ram says:

  is chamayavilaku can be offered only during that festival time or we can offer any time in the year by discussing as women

Leave a Reply

Your email address will not be published. Required fields are marked *